Trending

കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സ്വീകരണ - യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു

Noകുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സ്വീകരണ - യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന മണ്ഡലം സെക്രട്ടറിയും സോഷ്യൽ സെക്യൂരിറ്റി സ്കീം വിംഗ് ചെയർമാനുമായ സമദ് കുറ്റിക്കാട്ടൂരിന് യാത്രയയപ്പും ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ നിസ്വാർത്ഥ ജനസേവകനും ജീവകാരുണ്യ പ്രവർത്തകനും കുന്ദമംഗലം മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ മുനീർ ഊർക്കടവിന് സ്വീകരണവും നൽകി


        കുവൈത്ത് ഖൈത്താനിൽ മണ്ഡലം പ്രസിഡണ്ട് സെയ്തുമുഹമ്മദ് വാവ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ലളിതമായ ചടങ്ങ് കെകെഎംസിസി സംസ്ഥാന കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന്  സമദ് കുറ്റിക്കാട്ടൂരിനുള്ള ഉപഹാര സമർപ്പണം സിറാജ് എരഞ്ഞിക്കലും, മുനീർ ഊർക്കടവിനുള്ള ഉപഹാര സമർപ്പണം ബാവ സാഹിബും നടത്തി.സലാം തറോൽ സ്വാഗതവും,മുജീബ് വി കെ നന്ദി പ്രകാശനവും നിർവഹിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സിറാജ് മാത്തറ, അൻവർ സാഹിബ് വെള്ളായിക്കോട്, മുസ്തഫ മാവൂർ, റിഫാദ് കുറ്റിക്കാട്ടൂർ, ഹബീബ് മക്കിനിയാട്ട്, ജാഫർ കായലം, ഉമ്മർ പുവ്വാട്ടുപറമ്പ് തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു. സമദ് കുറ്റിക്കാട്ടൂരും മുനീർ ഊർക്കടവും മറുപടി പ്രസംഗം നടത്തി

Post a Comment

Previous Post Next Post