മാവൂർ കുടുംബശ്രീയുടെ കരുതൽ:
ചികിത്സാ സഹായവുമായി കൈത്താങ്ങ്
മാവൂർ:
മാവൂർ പഞ്ചായത്ത് കുടുംബശ്രീയുടെ സഹായഹസ്തം
മാവൂർ കായലം സ്വദേശിയും ചികിത്സാ സഹായം ആവശ്യമുള്ള വ്യക്തിയുമായ ഇ സി അബ്ദുൽ അസീസിന് മാവൂർ പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മകൾ സഹായം നൽകി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ സിഡിഎസ് മുഖേന സമാഹരിച്ച 52,825 രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
കമ്മിറ്റി കൺവീനർ ലത്തീഫ് മാഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശുഭ ശൈലേന്ദ്രൻ തുകയും ട്രഷറർ എ പി റഷീദ് രേഖകളും ഏറ്റുവാങ്ങി. 17-ാം വാർഡ് സിഡിഎസ് മെമ്പർ സുമിത, വാർഡ് എഡിഎസ് ചെയർപേഴ്സൺ വിനോദിനി, എഡിഎസ് സെക്രട്ടറി ശോഭന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags:
Mavoor News