"കുഞ്ഞൻ" മുംബൈ സ്ക്രീൻ ലൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രം
മുംബൈ:
പള്ളിക്കുന്നത്ത് ഫിലിംസിന്റെ ബാനറിൽ ജെറി പള്ളിക്കുന്നത്ത് നിർമ്മിച്ച് അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത "കുഞ്ഞൻ" എന്ന ഹ്രസ്വചിത്രത്തിന് മുംബൈ സ്ക്രീൻ ലൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവസാന പത്തിൽ ഇടം നേടിയ ഏക മലയാള സിനിമയായിരുന്നു "കുഞ്ഞൻ". ഏപ്രിൽ അഞ്ചിന് ഡോംമ്പിവലിയിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Tags:
Kerala News