മരുതോലിപ്പടി ചെന്നലോട് റോഡ് ഉദ്ഘാടനം ചെയ്തു.
ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട മരുതോലിപ്പടി റോഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു നവീകരിച്ചു. റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി അംഗം മുബഷിർ എ കെ അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. മേറ്റ് ഷൈനി കൂവക്കൽ സ്വാഗതവും ഷാജി മരുതോലിക്കൽ നന്ദിയും പറഞ്ഞു.
Tags:
Kerala News