പള്ളിക്കൽ ബസാറിൽ ബൈക്ക് അപകടം:
വാഴക്കാട് സ്വദേശി മരിച്ചു
വാഴക്കാട് മദീനാ ട്രേഡേഴ്സ് നടത്തുന്ന കൽപ്പള്ളി മാളിയേക്കൽ തച്ചേരി അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് ഷഹീം (25) ആണ് മരണപ്പെട്ടത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കൽ ബസാർ കോഴിപ്പുറം ഭാഗത്ത് വെച്ചാണ് അപകടം. റോഡിനു നടുവിലൂടെ ജലജീവന്‍ മിഷൻ പ്രവർത്തിക്കു വേണ്ടി കീറിയ ഭാഗത്ത് എഡ്ജിൽ ഇറങ്ങിയ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും പുറകെ വന്ന ടാങ്കർ ലോറി ശരീരത്തിൽ കയറുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Tags:
Death News