ജപ്തി ഭീഷണിയിൽ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തി മനുഷ്യാവകാശ സേന
പത്തനംതിട്ട:
11 ലക്ഷം രൂപ അടച്ചു തീർക്കേണ്ടിയിരുന്ന ഭവനവായ്പയിൽ ഏകദേശം 5 ലക്ഷം രൂപയോളം മാത്രം അടച്ച് ഒരു കുടുംബത്തെ ജപ്തിയിൽ നിന്നും രക്ഷപ്പെടുത്തി മനുഷ്യാവകാശ സേന. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ പത്തനംതിട്ട ജില്ലാ ഘടകമാണ് ഈ ഉദ്യമത്തിന് പിന്നിൽ.
2019-ൽ രൂപം കൊണ്ട ഈ പ്രസ്ഥാനത്തെ തകർക്കാൻ പലരും ശ്രമിച്ചിട്ടും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ് എന്ന് മനുഷ്യാവകാശ സേന ചെയർമാൻ പറഞ്ഞു. 2019 മുതൽ 2025 വരെ കേരളത്തിൽ മാത്രം ജപ്തിയുടെ വക്കിൽ നിന്ന് 25 ഓളം കുടുംബങ്ങളെ രക്ഷിക്കാൻ സേനക്ക് കഴിഞ്ഞിട്ടുണ്ട്.
ജപ്തി ഭീഷണി നേരിടുന്നവർക്ക് സഹായം അഭ്യർത്ഥിച്ച് മനുഷ്യാവകാശ സേനയെ സമീപിക്കാവുന്നതാണ്. ബാങ്കിൽ അടയ്‌ക്കേണ്ട മുതലും നിയമപരമായ പലിശയും മാത്രം അടച്ച് ബാക്കിയുള്ള പിഴപ്പലിശയും മറ്റു ചാർജുകളും ഒഴിവാക്കി ജപ്തി ഒഴിവാക്കാൻ മനുഷ്യാവകാശ സേന സഹായിക്കും.
ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാ ഭാരവാഹികൾക്കും ചെയർമാൻ നന്ദി അറിയിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
ഹെൽപ്പ് ലൈൻ നമ്പർ
9711370100
ഡൽഹി ഓഫീസ് ഫോൺ നമ്പർ
011-41088060
Tags:
Latest News