Trending

ചെറുകുളത്തൂരിൽ പ്രതിഷേധ ജ്വാല

ചെറുകുളത്തൂരിൽ പ്രതിഷേധ ജ്വാല

ചെറുകുളത്തൂർ: 
എമ്പുരാനെതിരെ സാംസ്കാരിക ഫാസിസം അടിച്ചേൽപ്പിക്കുന്ന തമ്പുരാക്കന്മാർക്കെതിരെ കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂരിന്റെ നേതൃത്വത്തിൽ പരിയങ്ങാട്ടിന്മേൽ പ്രതിഷേധ ജ്വാല നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം അംശുമതി അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ, ഓ.കെ. ചന്ദ്രൻ (ആർട്ടിസാൻസ്), കൃഷ്ണൻകുട്ടി കല്ലിടുമ്പിൽ (ശാസ്ത്ര സാഹിത്യ പരിഷത്ത്), സതീഷ് കുമാർ. എ.പി (കൈരളി ആർട്സ് & സ്പോട്സ് ക്ലബ്) എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് രജിത വയപ്പുറത്ത് സ്വാഗതവും ഭരണസമിതി അംഗം അഭിനവ് കൃഷ്ണ പി.എസ് നന്ദിയും പറഞ്ഞു.
പ്രതിഷേധ ജ്വാലയിൽ നിരവധി നാട്ടുകാർ പങ്കെടുത്തു.

Post a Comment

Previous Post Next Post