Trending

നാവായിക്കുളം കുടവൂർ AKM HS ന്റെ 46-ാം വാർഷികം പ്രൗഢമായി ആഘോഷിച്ചു;

നാവായിക്കുളം കുടവൂർ AKM HS ന്റെ 46-ാം വാർഷികം പ്രൗഢമായി ആഘോഷിച്ചു; ഓരനെല്ലൂർ ബാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു


നാവായിക്കുളം: നാവായിക്കുളം കുടവൂർ AKM ഹൈ സ്കൂളിന്റെ 46-ാം വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോടെ സമ്പന്നമായി. പ്രശസ്ത സാഹിത്യകാരനും നാവായിക്കുളത്തിന്റെ ഇതിഹാസകാരനുമായ ഓരനെല്ലൂർ ബാബു ആഘോഷത്തിലെ വിശിഷ്ടാതിഥിയായിരുന്നു.

സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി നിസ ടീച്ചറിൽ നിന്ന് ഓരനെല്ലൂർ ബാബു സ്കൂളിന്റെ സ്നേഹാദരം ഏറ്റുവാങ്ങി. തുടർന്ന്, അദ്ദേഹത്തിന്റെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റുമായ ശ്രീമതി ജെസ്സിന ടീച്ചർ, സ്കൂൾ ലൈബ്രറിക്ക് വേണ്ടി ഓരനെല്ലൂരിന്റെ "നാവായിക്കുളത്തിന്റെ ഇതിഹാസം" എന്ന പുസ്തകം ഏറ്റുവാങ്ങി. ഇത് സ്കൂളിനോടുള്ള അദ്ദേഹത്തിൻ്റെ ആത്മബന്ധത്തിൻ്റെയും നാടിനോടുള്ള സ്നേഹത്തിൻ്റെയും ഉത്തമ ഉദാഹരണമായി.
ബഹുമാനപ്പെട്ട സംസ്ഥാന മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ വാർഷിക സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർക്കല എംഎൽഎ അഡ്വ. വി ജോയ്, അഡ്വ. എം എം താഹ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വാർഷികാഘോഷ പരിപാടികൾ വിദ്യാർത്ഥികളുടെ കലാപരമായ പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനംഎന്നിവയും നടന്നു.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് വിശിഷ്ടാതിഥികളും മറ്റ് അതിഥികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിൻ്റെ വളർച്ചയിലും വികസനത്തിലും പങ്കുവഹിച്ചവരെ ചടങ്ങിൽ ആദരിച്ചു.
നാടിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കുന്ന AKM ഹൈ  സ്കൂളിൻ്റെ വാർഷികാഘോഷം ഗംഭീരമായ ഒത്തുചേരലിനും സന്തോഷാന്തരീക്ഷത്തിനും വേദിയായി മാറി.

Post a Comment

Previous Post Next Post