ഏഴാം ക്ലാസുകാരൻ മുഹമ്മദ് സിയാന്റെ മാതൃകാപരമായ സംഭാവന
പെരുവയൽ:
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ തന്റെ സമ്പാദ്യമെല്ലാം സി.എച്ച്. സെന്ററിന് നൽകി മാതൃകയായി. ചാലുമ്പാട്ടിൽ സൈദുവിൻ്റെ മകനായ സിയാൻ, എല്ലാ വർഷത്തെയും പോലെ ഈ വർഷവും തന്റെ പണക്കുടുക്കയിലെ സമ്പാദ്യം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി.
സ്വാർത്ഥതയും പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഈ കാലത്ത് സിയാന്റെ ഈ പ്രവൃത്തി ഏവർക്കും പ്രചോദനമാവുകയാണ്. ദാനധർമ്മങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസത്തിൽ നടത്തിയ ഈ സൽപ്രവർത്തി നാഥൻ സ്വീകരിക്കട്ടെ
Tags:
Peruvayal News