പെരുവയലിൽ കെ. രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം:
നഴ്സറി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു
പെരുവയൽ:
കെ. രാമചന്ദ്രൻ മാസ്റ്ററുടെ അനുസ്മരണാർത്ഥം ഗായത്രി വിദ്യാനികേതൻ പെരുവയൽ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ നഴ്സറി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. കലാംസ് വേൾഡ് റെക്കോർഡ് ഫ്രീലാൻസ് ആർട്ടിസ്റ്റും നാച്ചുറൽ ലീഫ് കളർ പെയിൻ്ററുമായ സി.കെ. ഷിബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാലയ പ്രസിഡൻ്റ് നാരായണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേർഡ് ഡി.ഇ.ഒ എം. മാധവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ നഴ്സറികളിൽ നിന്നായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
അധ്രിക, മുഹമ്മദ് ഡാനിയൽ, തനിഷ്ക, അവന്യ, ദക്ഷ, ദക്ഷിൺ എന്നിവർ മത്സരത്തിൽ വിജയികളായി. സമാപന സമ്മേളനത്തിൽ കുസുമ ടീച്ചർ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി. കൃഷ്ണദാസ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
സുഗേഷ് പാളേരി സ്വാഗതവും ബിജു അറപ്പൊയിൽ നന്ദിയും പറഞ്ഞു.
Tags:
Peruvayal News