കിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് നൽകി
ചെന്നലോട്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകലക്ക് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ശാന്തി അനിൽ അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സ് ബിന്ദു മോൾ ജോസഫ്, പി രജീഷ്, സി സമദ്, പി ആർ ഓ ലിജോ ജോസഫ്, കെ രാജാമണി, റിയ ഐസൺ, ബീന അജു, സണ്ണി കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
Kerala News