Trending

നവീകരണ പ്രവർത്തി പൂർത്തീകരിച്ച "സായംപ്രഭ പകൽ വീട് " ഉൽഘാടനം

മാവൂർ ഗ്രാമപഞ്ചായത്ത് കണ്ണി പറമ്പിൽ നവീകരണ പ്രവർത്തി പൂർത്തീകരിച്ച "സായംപ്രഭ പകൽ വീട് " ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ് നിർവ്വഹിച്ചു.


വാർഡ് മെമ്പർ കെ. എം അപ്പുക്കുഞ്ഞൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഫാത്തിമ്മ ഉണിക്കൂർ അധ്യക്ഷയായി. വീട്ടിൽ ഒറ്റക്കിരിക്കുന്ന വയോജനങ്ങൾക്ക് പകൽ വീട്ടിൽ അഡ്മിഷൻ നൽകും.



രാവിലെ 10 മുതൽ 5 മണിവരെ പൂർണ്ണമായ സുരക്ഷിതത്തോടെ പകൽ വീട്ടിൽ സമയം ചെലവെഴിക്കാം, വീട്ടിൽ ഒറ്റപ്പെടുന്നവർക്ക് മാനസിക സന്തോഷം നൽകി അവരുടെ വാർദ്ധക്യ സംഘർഷങ്ങൾ ഒഴിവാക്കി  പകൽ സമയം ചെലഴിക്കുകയാണ് പകൽ വീട് ലക്ഷ്യം വെക്കുന്നത്. പകൽ വീട്ടിലെത്തുവർക്കായുള്ള  അഡ്മിഷൻ ആരംഭിച്ചു. ഭക്ഷണവും, വിശ്രമകേന്ദ്രവും, കൂടാതെ പകൽ വീട്ടിൽ എത്തുവരെ  വിവിധ മെഡിക്കൽ വകുപ്പിൻ്റെ കീഴിൽ ആരോഗ്യ ചെക്കപ്പും ഉണ്ടാവും. കണ്ണി പറമ്പ് കുനിച്ചുമാട്ടുമ്മൽ ഗ്രാമ പഞ്ചായത്ത് കൈവശഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. ഉൽഘാടനത്തെ തുടർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ  ടി. രഞ്ജിത്ത്, ടി. ടി. അബ്ദുൾ ഖാദർ, ശുഭ ശൈലേന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ. ഏ പി മോഹൻദാസ് , പുലപ്പാടി ഉമ്മർ മാസ്റ്റർ,  അസിസൻ്റൻ്റ് സെക്രട്ടറി ജയലേഖ , ഐ. സി. ഡി. എസ് ഓഫീസർ ബിനി വർഗ്ഗീസ്സ്, ആയൂർവേദ ഡിസ്പൻസറി ഡോ: ഷിജു, ഹോമിയോ ഡോക്ടർ സ്മിത , രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികരിച്ച് ഒ. എം. ചന്ദ്രാഗതൻ, ഭാസ്ക്കരൻ നായർ,  എം . എം അബ്ദുള്ള, രാജേന്ദ്രൻ,  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post