അഡ്വക്കേറ്റ് അനിൽ കുമാർ ഭാരതി
കേന്ദ്ര സർക്കാർ നോട്ടറിയായി: ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
മനുഷ്യാവകാശ സേന എന്ന സംഘടനയ്ക്ക് അഭിമാനം
കൊച്ചി:
ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
മനുഷ്യാവകാശ സേന എന്ന സംഘടനയുടെ
സെക്രട്ടറി ജനറൽ ആയിരുന്ന അഡ്വക്കേറ്റ് അനിൽ കുമാർ ഭാരതി കേന്ദ്ര സർക്കാർ ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ നോട്ടറിയായി നിയമിതനായി.
അദ്ദേഹത്തിൻ്റെ 25 വർഷത്തെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ സുപ്രധാന നിയമനം. മുൻ കേന്ദ്ര നിയമ മന്ത്രി സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് കേന്ദ്ര ഗവൺമെൻറ് നോട്ടറിയായി നിയമം ലഭിച്ചതിനാൽ
സെക്രട്ടറി ജനറൽ പദവിയിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി ഒഴിയുകയാണ്. എങ്കിലും, സംഘടനയുടെ നിയമോപദേഷ്ടാവായി അദ്ദേഹം തുടർന്നും ഉണ്ടാകും. നിയമപരമായ കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ വിലപ്പെട്ട ഉപദേശം സംഘടനയ്ക്ക് ലഭ്യമാകും.
അഡ്വക്കേറ്റ് അനിൽ കുമാർ ഭാരതിക്ക് ഈ പുതിയ സ്ഥാനലബ്ധിയിൽ സംഘടനയുടെയും എല്ലാ അംഗങ്ങളുടെയും പേരിലുള്ള അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
Tags:
Latest News