ആശ്രീത നിയമനം പുതിയ നിബന്ധനകൾ പിൻവലിക്കണം
കെ.എസ്.ടി.യു.
സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരന്റെ കുടുംബത്തിന് കൈത്താങ്ങായി മാറേണ്ട ആശ്രിത നിയമന അവകാശം അന്യായമായ നിബന്ധനകളിലൂടെ ഭൂരിപക്ഷം ജീവനക്കാർക്കും നഷ്ടപ്പെടുന്ന സ്ഥിതി വരുമെന്നതിനാൽ അത്തരം നിബന്ധനകൾ പിൻവലിക്കണമെന്ന് കെ.എസ്.ടി.യു. സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.
13 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ആശ്രിത നിയമനം നൽകൂ എന്ന നിർദ്ദേശം മൂലം സർക്കാർ ജീവനക്കാരന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്ള അനാഥ കുടുംബം പെരുവഴിയാലാകുന്ന സ്ഥിതിയാണുണ്ടാകാൻ പോകുന്നത്. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്ക് ഈ അനുകൂല്യം പൂർണമായും നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. മാരകമായ അസുഖങ്ങൾ ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങൾ താങ്ങാനാവാത്ത ചികിത്സാ ചിലവ് കൊണ്ട് തന്നെ കടക്കെണിയിലാകുന്ന സ്ഥിതിയിൽ ആശ്രിത നിയമനത്തിന് വരുമാന പരിധി നിശ്ചയിക്കുന്നത് നീതികേടാണ്. അശ്രിതനിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്നോക്കം പോയിരിക്കുകയാണ്. ആയതിനാൽ .ആശ്രിത നിയമന കാര്യത്തിൽ പ്രായോഗികമല്ലാത്തതും , നീതീകരിക്കാനാവാത്തതുമായ പുതിയ നിബന്ധനകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അർഹരായ എല്ലാവർക്കും സമയബന്ധിതമായി നിയമനം നൽകണമെന്നും കെ.എസ്. ടി.യു സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ആവശ്യപ്പെടുന്നു.
Tags:
Kozhikode News