Trending

യുവത്വത്തിന്റെ ആവേശം നിറച്ച് പെരുവയലിൽ സൂപ്പർ കപ്പ് ഫുട്ബോൾ മാമാങ്കം

യുവത്വത്തിന്റെ ആവേശം നിറച്ച് പെരുവയലിൽ സൂപ്പർ കപ്പ് ഫുട്ബോൾ മാമാങ്കം


പെരുവയൽ:
യുവത്വത്തിന്റെ ആവേശം നിറച്ച് പെരുവയലിൽ വീണ്ടും സൂപ്പർ കപ്പ് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നു. പി.കെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പെരുവയൽ സൂപ്പർ കപ്പ് സീസൺ രണ്ട്, ഏപ്രിൽ 16, 17, 18, 19 തീയതികളിൽ നടക്കും.


പെരുവയൽ ഗ്രാമപഞ്ചായത്തിലെ 10 പ്രഗൽഭ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിന് മുന്നോടിയായുള്ള താരലേലം ഏപ്രിൽ 5-ന് വൈകിട്ട് 6.30-ന് അരോക്ക ടർഫിൽ നടക്കും. വാശിയേറിയ ലേലത്തിൽ ടീമുകൾ മികച്ച കളിക്കാരെ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയും.
കായികപ്രേമികൾക്ക് ആവേശകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റ്, ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് കൂടി പ്രാധാന്യം നൽകുന്നു എന്നത് ശ്രദ്ധേയമാണ്. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നത്.
കാൽപ്പന്തുകളിയുടെ ആവേശവും യുവത്വത്തിന്റെ ഊർജ്ജവും ഒത്തുചേരുന്ന ഈ ടൂർണമെന്റ് പെരുവയലിലെ കായികപ്രേമികൾക്ക് ഒരു ഉത്സവമായിരിക്കും.

Post a Comment

Previous Post Next Post