താക്കൂർ ഗഞ്ച് എച്ച്.ആർ.ഡി.എഫ് പബ്ലിക് സ്കൂൾ ഡോ. ഹുസൈൻ മടവൂർ സന്ദർശിച്ചു; മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു
താക്കൂർ ഗഞ്ച് (ബീഹാർ): ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (HRDF Delhi) കീഴിൽ ബീഹാറിലെ താക്കൂർ ഗഞ്ചിൽ പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എഫ് (HRDF) പബ്ലിക് സ്കൂൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഹുസൈൻ മടവൂർ സന്ദർശിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും വിവിധ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അദ്ദേഹം ആദരിച്ചു.
വിജയികളായ വിദ്യാർത്ഥികൾക്ക് ഡോ. ഹുസൈൻ മടവൂർ മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ നാല് വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങൾ ബീഹാറിലെ പ്രാഥമിക വിദ്യാഭ്യാസ പ്രചാരണ രംഗത്ത് വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്ഥാപനത്തിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

