Trending

ശംസുൽ ഉലമാ സ്‌മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം 15 ന്

ശംസുൽ ഉലമാ സ്‌മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം 15 ന്


മാവൂർ: സമസ്‌തയുടെ സഹായത്തോടെ അരയങ്കോടിൽ നിർമാണം  പൂർത്തിയാക്കിയ ശംസുൽ ഉലമാ സ്മാരക വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടനം 15ന് സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സെൻ്റർ കമ്മിറ്റിയുടെ ചെയർമാൻ അബ്ബാസ് അലി ശിഹാബ് തങ്ങൾ പരിപാടിയിൽ അധ്യക്ഷനാകും. 
 13 ന് സുബൈർ തോട്ടിക്കലിൻ്റെ ഇസ്ലാമിക കഥാ പ്രസംഗവും, 14ന്  സമസ്‌തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാരഥികളായ പി.പി ഉമ്മർ മുസ്ല്യാർ കൊയ്യോട്, ട്രഷറർ എം.ടി അബ്ദുള്ള മുസ്ല്യാർ എന്നിവർക്കും, വഖഫ് ബോർഡ് ചെയർമാൻ എം. സി മായിൻ ഹാജിക്കും സ്വീകരണം നൽകും. മികച്ച സംഘാടകനുള്ള ശൈഖുൽ ജാമി അവാർഡ് ജേതാവ്, വിദ്യാഭ്യാസ ബോർഡ് മാനേജർ കൂടിയായ മോയിൻക്കുട്ടി മാസ്റ്ററെയും ചടങ്ങിൽ ആദരിക്കുന്നു. 2021 ഏപ്രിലിൽ പണി ആരംഭിച്ച   നാല് നിലകളോടെ കെട്ടിട സമുച്ചയത്തിൻ്റെ പണി പൂർത്തീകരിച്ചിരിക്കുകയാണ്. ഒന്നര കോടിയോളം രൂപ ചെലവഴിച്ചിട്ടാണ് ഈ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഒരു ഹയർ സെക്കൻഡറി മദ്‌റസയും, സമസ്‌തയുടെ അസ്‌മി അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂ‌ളും, വനിതകളുടെ ജാൻ ഖുർ ആൻ മതപഠന ക്ലാസ്സും ഇപ്പോൾ കെട്ടിടത്തിൽ ഇവിടെ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ ഭാരവാഹികളായ വി.കെ അബ്ദുള്ള, കെ.എം മുഹമ്മദ് മാസ്റ്റർ, എം.വി സലീ, എം.വി നസീം, മുഹമ്മദ് ശരീഫ് കാക്കാശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post