വാഴക്കാട് ബഡ്സ് സ്കൂൾ പ്രവേശനകവാടം ഉൽഘാടനം ചെയ്തു
വാഴക്കാട് ബഡ്സ് സ്കൂൾ പ്രവേശന കവാടം ഗ്രാമ പഞ്ചായത്ത് വൈഃ പ്രസിഡണ്ട് അഡ്വ: MK നൗഷാദ് അടക്കമുള്ള ഭരണസമിതി അങ്ങങ്ങളുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും PTA ,MTA ഭാരവാഹികളുടെയും, നാട്ടുകാരുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആരിഫയും ബഡ്സ് സ്കൂളിലെ കൊച്ചു വിദ്യാർഥിനി റഷ വാലില്ലാപുഴയും ചേർന്ന് നിർവഹിച്ചു
തുടർന്ന് നടന്ന ഉൽഘാടന പരിപാടി വാർഡ് മെമ്പർ സുബിൻ അദ്ധ്യക്ഷതവഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, ഉൽഘാടനം ചെയ്തു
വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്സൺ പുഷ്പ, പഞ്ചായത്ത് മെമ്പർമാരായ മുത്തു തങ്ങൾ, കെ. വി. മുഹമ്മദ് ,സജിത രാജേഷ്,ലീലാ രാധാകൃഷ്ണൻ, പരിവാർ ജില്ല വൈഃ പ്രസിഡണ്ട് കരീം എളമരം, P.T A വൈ: പ്രസിഡണ്ട് ആലിക്കുട്ടി ഊർക്കടവ്,തുടങ്ങിയവർ ആശംസകൾ നേർന്നു
ഹെഡ്മിസ്ട്രസ് നിഷിദ ടീച്ചർ സ്വാഗതവും PTA ഭാരവാഹി ലൈലനന്ദിയും പറിഞ്ഞു
സന്തോഷസൂചകമായ പൊതുപ്രവർത്തകൻ മജീദ് മപ്രത്തിൻ്റെ വക വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പഞ്ചായത്ത് ഭരണ സാരഥികൾക്കും ഉച്ചഭക്ഷണം വിളമ്പി
Tags:
Malappuram News
