Trending

അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെയും കുന്ദമംഗലം ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൈങ്ങോട്ടുപുറം പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു*
പ്രസ്തുത ക്യാംപിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 16,17 വാർഡുകളിലെ മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, കെ പി അബ്ബാസ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രൊജക്ട് ഡോക്ടർ ബിമൽ സുഭാഷ്, കുന്ദമംഗലം ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ദീപിക പി, തലക്കുളത്തൂർ ICTC കൗൺസിലർ റീഷ്മ ഇ , Lt അരുൺ കുമാർ , ആശാവർക്കർമാരായ ലീല എം,സ്മിത പി കെ എന്നിവർ വിവിധ  പരിശോധനകൾക്ക് നേതൃത്വം  നൽകി.
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക പി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ജീവിതശൈലീ രോഗനിർണ്ണയം, ക്ഷയരോഗം, മലേറിയ, ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി മുതലായവയുടെ പരിശോധനയും നടത്തിയിരുന്നു.

പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി, കൗൺസിലർ അശ്വതി പി,മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം  എന്നിവരും സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post