Trending

കോഴിക്കോട് സിറ്റി ഉപജില്ല കായികമേള ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് സിറ്റി ഉപജില്ല കായികമേള ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട്: സിറ്റി ഉപജില്ല കായികമേള ഒക്ടോബർ 9,10,12 തിയ്യതികളിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്.എൽ.പി മിനി, എൽ.പി കിഡ്ഡീസ്, യു.പി കിഡ്ഡീസ്, ജൂനിയർ ബോയ്സ്- ഗേൾസ്, സീനിയർ ബോയ്സ് -ഗേൾസ്,ജൂനിയർ ഗേൾസ് -ബോയ്സ് എന്നീ വിഭാഗങ്ങളിലായി 177 ഓളം മത്സര ഇനങ്ങളിലായി 2700 ഓളം കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു. കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി സെന്റ് ആഞ്ചലാസ് യു.പി സ്കൂളിൽ ഫെസ്റ്റിവൽ കമ്മിറ്റി യോഗം ചേർന്നു. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികമേളയുടെ ഒഫീഷ്യൽ ലോഗോ പ്രകാശനം സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി മൃദുല നിർവ്വഹിച്ചു. ചെയർമാൻ എ.ഡി സജിത്ത് കുമാർ, എച്ച്.എം ഫോറം കൺവീനർ മോഹനൻ എം.പി, വൈസ് ചെയർമാൻമാരായ കെ.വി ജിജേഷ്,ഷഫീഖ് അലി, ഓർഗനൈസിംഗ് സെക്രട്ടറി ബിജു അഗസ്റ്റിൻ, പബ്ലിസിറ്റി കൺവീനർ സഹദ് പെരിങ്ങളം,ടി.കെ ഫൈസൽ,സി.ഷാനവാസ് സി.കെ ബഷീർ, പി.പ്രമോദ്,സജീർഖാൻ വെയ്യാനം,ജംഷീർ കെ.പി, കെ.രാജേഷ്, കെ.കെ വിഭിന,ആര്യ പി.ടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post