Trending

ദേശീയ രക്തദാതാ ദിനം.. ഹോപ്പ് മൂന്നിടത്ത് രക്തദാന ക്യാമ്പ് നടത്തി.. 86 പേർ രക്തദാനം നിർവ്വഹിച്ചു

ദേശീയ രക്തദാതാ ദിനം..
ഹോപ്പ് മൂന്നിടത്ത് രക്തദാന ക്യാമ്പ് നടത്തി..
86 പേർ രക്തദാനം നിർവ്വഹിച്ചു.


ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെയും 
കല്ലാച്ചി ജേസിസിന്റെയും ആഭിമുഖ്യത്തിൽ  വടകര സഹകരണ ഹോസ്പിറ്റലിൽ നടന്ന രക്തദാന ക്യാമ്പിന് 
ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജുനൈദ് തങ്ങൾ ആയഞ്ചേരി,  കോർഡിനേറ്റമാരായ   ഷബാന കല്ലിക്കണ്ടി, ആബിദജമാൽ ഊരത്ത് എന്നിവർ നേതൃത്വം നൽകി..
സ്ത്രീകളടക്കം 18 പേർ സഹകരണയിൽ രക്തം നൽകി..
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹോപ്പും പോസിറ്റീവ് കമ്മ്യൂൺ കോഴിക്കോട് ചാപ്റ്ററും കൂടി നടത്തിയ ഇൻ ഹൌസ് ക്യാമ്പിൽ 20 ഓളം പേർ പങ്കെടുത്തു..
ഹോപ് വൈസ് പ്രസിഡണ്ട് നൗഷാദ് ബേപ്പൂർ,
എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന്, കോർഡിനേറ്റർ അംബിക ടീച്ചർ എന്നിവർ നേതൃത്വം നൽകി..
 ഹോപ്പിന്റെയും കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 48 പേർ രക്തം നൽകി..
ബീലൈൻ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റഹ്‌നാസ് ഹരീഷ്,
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി, ജോയിൻ്റ് സെക്രട്ടറി സിദ്ദീഖ് പെരുമണ്ണ,
എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന്, കോർഡിനേറ്റർ ഷറീജ ഒളവണ്ണ എന്നിവർ നേതൃത്വം നൽകി..
ഇഖ്റ ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷിഹാബ് സർട്ടിഫിക്കറ്റുകൾ നൽകി.

Post a Comment

Previous Post Next Post