സി.പി.ഐ.(എം) പെരുമണ്ണ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു
പെരുമണ്ണ: സി.പി.ഐ.(എം) പെരുമണ്ണ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ നിർവ്വഹിച്ചു.
ചടങ്ങിൽ പഴയകാല പാർട്ടി പ്രവർത്തകരെയും പ്രാദേശിക കലാകാരന്മാരെയും ഉപഹാരം നൽകി ആദരിച്ചു. ലോക്കൽ സെക്രട്ടറി ഇ.കെ. സുബ്രഹ്മണ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. പ്രേംനാഥ്, പി. ഷൈജു, ഏരിയാ കമ്മിറ്റി അംഗം ഷാജി പുത്തലത്ത്, നേതാക്കളായ വി.പി. ഷാജുകുമാർ, സി. സുരേഷ്, വി.പി. ശ്യാംകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Tags:
Perumanna News

