പെരുമണ്ണയിൽ ഡോ. മുഹമ്മദ് മുസലിന് ആദരം
പെരുമണ്ണ: മർക്കസ് നോളജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ നിന്നും ബി.യു.എം.എസ് (BUMS) ബിരുദ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൊഴിൽ താഴം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഡോക്ടർ മുഹമ്മദ് മുസലിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഫസൽ, പഞ്ചായത്ത് മെമ്പർ ടി.ടി. സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറിമാരായ കെ.കെ. ഷമീർ, ഇ. ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Tags:
Perumanna News

