മജ്ലിസ് കലാവിരുന്ന്: പ്രതിഭകളുടെ മാറ്റുരയ്ക്കലിന് തുടക്കമായി; മുൻ എം.എൽ.എ പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു
പൂവാട്ടുപറമ്പ്: മജ്ലിസ് വിദ്യാർത്ഥി അസോസിയേഷൻ 'നജ്മുൽ ഹുദാ' സംഘടിപ്പിച്ച മജ്ലിസ് കലാവിരുന്നിന് പൂവാട്ടുപറമ്പ് മജ്ലിസ് കാമ്പസിൽ തുടക്കമായി. പരിപാടി മുൻ എം.എൽ.എ പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. വിവിധ കലാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് കലാവിരുന്നിൽ മാറ്റുരയ്ക്കുന്നത്.
ഹംസ പെരിങ്ങളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ ബാഖവി, അഡ്വ. ഷമീം പക്‌സാൻ, അബ്ദുൽ ഖാദർ കാരന്തൂർ, കെ.കെ. കോയ മുസ്‌ലിയാർ, സി. ഉമ്മർ ഹാജി, സുഹൈൽ തൗഹീദി ബാഖവി എന്നിവർ പങ്കെടുത്തു.
Tags:
Peruvayal News

