കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക അതിജീവന സമരം' സംഘടിപ്പിച്ചു
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും രാസവള സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക അതിജീവന സമരം' സംഘടിപ്പിച്ചു. "കർഷകനെ രക്ഷിക്കുക, കൃഷിയെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് (ഇൻചാർജ്) സി.എം. സദാശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തുക, രാസവളങ്ങളുടെ വില കുറച്ച് അവയുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സമരത്തിൽ കുഞ്ഞി മൊയ്‌ദീൻ , ബോസ്സ് ജേകബ്, കോരങ്ങോടു മൊയ്‌ദു, ആലി മാസ്റ്റർ, ടി പി നാരായണൻ മാസ്റ്റർ, സി പി നാരായണൻ, ഹരീന്ദ്രനാഥ്, ചന്ദ്രൻ മാസ്റ്റർ, എം. വേണുഗോപാലൻ നായർ, കമറുദ്ധീൻ അടിവാരം ബബിൻ രാജ്, തുടങ്ങിയവർ സംസാരിച്ചു. സമരത്തിൽ അസ്‌ലം കടമേരി സ്വാഗതവും റഫീഖ് പുതിയപാലം നന്ദിയും പറഞ്ഞു.
Tags:
Kozhikode News

