Trending

കുടുംബത്തിലെ ഉന്നത വിജയികളെ അനുമോദിച്ച് ചാലുമ്പാട്ടിൽ ഫാമിലി

കുടുംബത്തിലെ ഉന്നത വിജയികളെ അനുമോദിച്ച് ചാലുമ്പാട്ടിൽ ഫാമിലി


കുടുംബാംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു,എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് തുടങ്ങിയ മത്സരപരീക്ഷകളിലെ വിജയികൾക്ക് അനുമോദനമൊരുക്കി ഊർക്കടവ് തായ്‌വാരം ചാലുംമ്പാട്ടിൽ കുടുംബം

       
ഊർക്കടവ് തായ് വാരം തറോൽ വസതിയിൽ ആദരം -2026 എന്ന പേരിൽ നടത്തിയ ലളിതമായ ചടങ്ങ്  കുടുംബത്തിലെ തലമുതിർന്ന അംഗവും മതപണ്ഡിതനും എഴുത്തുകാരനുമായ  ടി വി എം കോയ ഫൈസി ഊർക്കടവ്
ഉത്ഘാടനം ചെയ്തു. ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു, സിദ്ദീഖ് തറോൽ സ്വാഗതവും കാസിം ഇടത്തിൽ ആമുഖ ഭാഷണവും നിർവഹിച്ചു. കുടുംബാംഗങ്ങളായ സെക്കീന ഒളുവട്ടൂർ,ആരിഫ് ഇടത്തിൽ,മുൻഫർ മണക്കടവ്, കുഞ്ഞിമോൾ വായയിൽ,അബ്ദുള്ള ആലുങൽ, തുടങ്ങിയവർ വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. ചടങ്ങിന് ആശംസ അറിയിച്ചുകൊണ്ട് nmss വിജയിയായ ബേബി ഹെന്ന ഷെറിൻ നടത്തിയ ഹൃസ്വ പ്രസംഗം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി പ്രോഗ്രാം കോർഡിനേറ്റർ  സുലു ഒളുവട്ടൂർ നന്ദി പ്രകാശനം നിർവഹിച്ചു

Post a Comment

Previous Post Next Post