Trending

ചാറ്റൽമഴ സൊസൈറ്റി രണ്ടാം വാർഷികവും അവാർഡ് ദാനവും സംഘടിപ്പിച്ചു; കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു

ചാറ്റൽമഴ സൊസൈറ്റി രണ്ടാം വാർഷികവും അവാർഡ് ദാനവും സംഘടിപ്പിച്ചു; കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു
​
കോഴിക്കോട്: ചാറ്റൽമഴ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാർഷികാഘോഷവും അവാർഡ് ദാന ചടങ്ങും കോഴിക്കോട് ആഗ്നേയം ഗ്രാം റിസോർട്ടിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. വാർഷികാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഒ. സദാശിവൻ നിർവഹിച്ചു. സംസ്ഥാനത്ത് താൻ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സംഘടനയാണ് ചാറ്റൽമഴ എന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​ചടങ്ങിൽ വെച്ച് പ്രധാന പുരസ്കാരങ്ങൾ അഡ്വ. കെ. ജയന്ത് എം.എൽ.എ വിതരണം ചെയ്തു. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് വിക്ടർ ജോർജിന്റെ നാമധേയത്തിലുള്ള അവാർഡിന് 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ദീപക് ധർമ്മടം അർഹനായി. വിക്ടർ ജോർജ് എന്ന മഹാപ്രതിഭയുടെ പേരിൽ നൽകുന്ന അവാർഡിന് ഏറ്റവും അനുയോജ്യനായ മാധ്യമപ്രവർത്തകനാണ് ദീപക് ധർമ്മടമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. അൻഷിദ് അമ്പായത്തോട് നൽകുന്ന അവാർഡ്, ദേശീയ പുരസ്കാരം കരസ്ഥമാക്കിയ യുവ ഗായിക ഫാത്തിമ ആൻഷിക്ക് എം.എൽ.എ സമ്മാനിച്ചു.
​വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ആദരവും സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വാർഡ് കൗൺസിലർ എൻ. ശിവപ്രസാദ് നിർവഹിച്ചു.
​ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി അഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും ഷെബീർ പെരുമ്പിലാവ് നന്ദിയും പറഞ്ഞു. നാസർ മംഗലാട്, നോസർ മാത്യു, സാലിഹ് മഞ്ചേരി, ഷാഫി തൃശ്ശൂർ, അഷ്കർ പുതുപൊന്നാനി, ഓ.എം. അശോകൻ, അബൂട്ടി സി.കെ. മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​ചടങ്ങിന്റെ വിജയത്തിനായി ജമീല കോഴിക്കോട്, സുഹറ ബേപ്പൂർ, സീനത്ത് ടീച്ചർ, സാറാമ്മ നീലഗിരി, റാഫി കോഴിക്കോട്, നൗഷാദ് ആലുവ, നിസാർ ചെട്ടിപ്പടി, ബുഷറ കൊണ്ടോട്ടി, മുനീറ കാദർ, കൗലത്ത് വയനാട്, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സൊസൈറ്റി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post