ട്രൂ കെയറിന്റെ സ്നേഹത്തണലും മിനി രാജു എന്ന വാനമ്പാടിയും
ചില മനുഷ്യരുണ്ട്, അവരുടെ സാന്നിധ്യം കൊണ്ടുതന്നെ ചുറ്റുമുള്ളവരിലേക്ക് വെളിച്ചവും സന്തോഷവും പടർത്തുന്നവർ. ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹിയും അതിലുപരി മനോഹരമായി പാട്ടുകൾ പാടി കാണികളെ അമ്മാനമാടുന്ന ഞങ്ങളുടെ സ്വന്തം വാനമ്പാടിയുമായ മിനി രാജു ഞങ്ങൾക്ക് അത്തരമൊരു വെളിച്ചമാണ്. സ്റ്റേജിലിറങ്ങി പാടിത്തുടങ്ങിയാൽ കാണികളെ ഒന്നടങ്കം കയ്യിലെടുക്കുന്ന, ആരെയും ഞെട്ടിക്കുന്ന വേറിട്ട ഗായത്രിഭ.
ഇവരെക്കുറിച്ച് എങ്ങനെ വർണിക്കണമെന്ന് എനിക്കറിയില്ല. കാരണം, അത്രകണ്ട് ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിനെ സ്നേഹത്തോടെ നെഞ്ചിലേറ്റിയ വ്യക്തിയാണവർ. ട്രസ്റ്റിന്റെ ഓരോ പരിപാടിയും "ഇത് എന്റെ സ്വന്തം പരിപാടിയാണ്" എന്ന പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് അവർ ഏറ്റെടുക്കുന്നത്. അങ്ങ് അകലെയാണെങ്കിൽ പോലും, എത്രയോ ദൂരങ്ങൾ താണ്ടി, സ്വന്തം ജോലി തിരക്കുകളും മറ്റ് മീറ്റിംഗുകളും മാറ്റിവെച്ചാണ് അവർ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്നത്. പ്രത്യേകിച്ചും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന പരിപാടികളായാലും ട്രസ്റ്റിന്റെ മറ്റ് പ്രവർത്തനങ്ങളായാലും, മുന്നിൽത്തന്നെയുണ്ടാകും ഈ അമൂല്യ പ്രതിഭ.
മാപ്പിളപ്പാട്ടുകളാകട്ടെ, സിനിമ ഗാനങ്ങളാകട്ടെ, തന്റെതായ വ്യത്യസ്ത ശൈലിയിൽ പാടി ഫലിപ്പിക്കാൻ ഇവർക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഇനി അതല്ല, പ്രധാനപ്പെട്ടൊരു ചടങ്ങ് നടക്കുമ്പോൾ പെട്ടെന്നൊരു പ്രാർത്ഥനാഗാനം ആലപിക്കാൻ പറഞ്ഞാൽ പോലും യാതൊരു മടിയുമില്ലാതെ, മനസ്സിൽ പതിഞ്ഞുകിടക്കുന്ന വരികൾ അവരുടെ ചുണ്ടുകളിലേക്ക് ഒഴുകിയെത്തും.
സ്നേഹവും കാരുണ്യവും സംഗീതവും സമന്യിച്ച എന്റെ പ്രിയപ്പെട്ട സഹോദരി, ട്രൂ കെയറിന്റെ അഭിമാനതാരം—അതാണ് മിനി രാജു. വർണിക്കാൻ വാക്കുകൾ പോരാത്ത ആ മഹാപ്രതിഭയ്ക്ക് എന്റെ എല്ലാവിധ സ്നേഹവും ആദരവും.
സ്നേഹത്തോടെ,
ആമിന ജിജു
Tags:
Articles



