അവൻ നമ്മോടൊപ്പമുണ്ട്’ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: സാബിറ ലത്തീഫി രചിച്ച പുതിയ പുസ്തകം ‘അവൻ നമ്മോടൊപ്പമുണ്ട്’ പ്രകാശനം ചെയ്തു. ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി ശ്രീമതി മറിയം ബീവിയിൽ നിന്ന് ശ്രീമതി റാബിയ ഹമീദ് ഏറ്റുവാങ്ങി.
എഴുത്തുകാരനും ടാഗോർ പബ്ലിക്കേഷൻ ചീഫ് എഡിറ്ററുമായ നെല്ലിയോട്ട് ബഷീർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുസ്തകത്തിന് അവതാരിക എഴുതിയ ജസ്‌ന താഷിബ് കൃതിയെക്കുറിച്ച് സംസാരിക്കുകയും സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
Tags:
Kozhikode News


