ഹിപ്നോട്ടിസത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി പെരുവയൽ സ്വദേശി ജംഷീർ കെ. സി
കോഴിക്കോട്: ഹിപ്നോട്ടിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ജംഷീർ കെ. സി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായി. ഹിപ്നോട്ടിസം വിഭാഗത്തിൽ ആം കാറ്റലെപ്സി (Arm Catalepsy), ഹിപ്നോട്ടിക് ഗ്ലൗ അനസ്തേഷ്യ (Hypnotic Glove Anesthesia) എന്നിവ വിജയകരമായി പ്രദർശിപ്പിച്ച് കൈകളിൽ തീപന്തം സ്പർശിക്കുന്ന പ്രകടനത്തിലൂടെയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
മുഹമ്മദ് കെ. സിയുടെയും സുബൈദയുടെയും മകനാണ് ജംഷീർ കെ. സി, മുഹ്സിനയാണ് പങ്കാളി.
നിലവിൽ ഇഷാഅത്ത് പബ്ലിക് സ്കൂൾ, പൂനൂർ പ്രിൻസിപ്പലായും IAME കോഴിക്കോട് റീജിയൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു.
2026 ഓഗസ്റ്റ് 2-ന് കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ നടന്ന ചടങ്ങിൽ ഗുരുനാഥനായ മെൻ്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്തിൽ നിന്നും ജംഷീർ മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കോഴിക്കോട് പാത് മിയ ഇന്റർനാഷണൽ അക്കാദമിയിൽ ഗുരുനാഥനായ മെൻ്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ കീഴിൽ ഹിപ്നോട്ടിസത്തിൽ പരിശീലനം പൂർത്തിയാക്കിയ ജംഷീർ കെ. സി ഒരു സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ്. ഈ വേൾഡ് റെക്കോർഡ് നേട്ടം ഹിപ്നോട്ടിസം രംഗത്തെ അദ്ദേഹത്തിന്റെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
Tags:
Kozhikode News

