Trending

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.


കോഴിക്കോട്: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി വെളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ക്യാമ്പസിൽ വച്ച് യുവ ആപ്താമിത്രാ സ്കീം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ അഗ്നിബാസ പ്രതിരോധ മാർഗങ്ങളിലും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി. വെള്ളിമാടുകുന്ന് അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി പി നിഷാന്ത്, എസ് എം സിനീഷ് എന്നിവർ ദുരന്താനന്തര പ്രഥമശുശ്രൂഷ പ്രവർത്തനങ്ങളിലും വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ പ്രവർത്തിപ്പിക്കുന്നതിലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പ്രായോഗിക പരിശീലനം നൽകി. വെള്ളിമാടുകുന്ന് ഫയർസ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, ഡിസ്ട്രിക്ട് ഹസാർഡ് അനലിസ്റ്റ് ശ്രീമതി പി അശ്വതി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫയർ ആൻഡ് സേഫ്റ്റി ട്രെയിനിങ്ന് ആപ്താമിത്ര വളണ്ടിയർ വൈശാഖ് കോഡിനേറ്റർ ആയിരുന്നു.

Post a Comment

Previous Post Next Post