Trending

കെ.എസ്.പി.എൽ. ജില്ലാ ക്യാമ്പും കുടുംബ സംഗമവും ഒക്ടോബർ 20-ന് പേരാമ്പ്രയിൽ; 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു ​

കെ.എസ്.പി.എൽ. ജില്ലാ ക്യാമ്പും കുടുംബ സംഗമവും ഒക്ടോബർ 20-ന് പേരാമ്പ്രയിൽ; 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ.) കോഴിക്കോട് ജില്ലാ ക്യാമ്പും കുടുംബസംഗമവും ഒക്ടോബർ 20-ന് പേരാമ്പ്രയിൽ വെച്ച് നടത്തപ്പെടും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

പേരാമ്പ്രയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എൽ. ജില്ലാ പ്രസിഡന്റ് ടി.പി.എം. തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കുടുംബസംഗമത്തോടനുബന്ധിച്ച് ജില്ലയിൽ നിന്നുള്ള മുസ്ലിം ലീഗ് എം.എൽ.എമാർക്ക് പ്രത്യേക സ്വീകരണം നൽകും. 'സാഹിത്യവും സത്യാനന്തരകാലവും' എന്ന പുസ്തകത്തിന്റെ രചയിതാവ് എം.പി.കെ. അഹമ്മദ് കുട്ടി, എം.കെ. ഹാജിയുടെ ജീവചരിത്രം തയ്യാറാക്കിയ ഇബ്രാഹിം പുനത്തിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ കെ.എസ്.പി.എൽ. അംഗങ്ങളായ ജനപ്രതിനിധികളെയും മുതിർന്ന പെൻഷൻകാരെയും അനുമോദിക്കും. ആരോഗ്യ ബോധവൽക്കരണ ക്ലാസും വിവിധ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.
​ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ, സെക്രട്ടറി ടി.കെ.എ. ലത്തീഫ്, കെ.എസ്.പി.എൽ. സംസ്ഥാന ട്രഷറർ പി.വി. അബ്ദു റഹിമാൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദലി നങ്ങാറിയിൽ, അബ്ദുൽ കരീം കോച്ചേരി, ജില്ലാ ഭാരവാഹികളായ കെ.എം. അഷ്റഫ് മാസ്റ്റർ, മജീദ് കോടമ്പുഴ, യു. മാമുഹാജി, ഇബ്രാഹം പുനത്തിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ. ഷാഹി മാസ്റ്റർ, കെ.പി. റസാഖ്, ദാവൂദ് ഖാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി സ്വാഗതവും എം.പി.കെ. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
​സ്വാഗതസംഘം ഭാരവാഹികൾ:
​മുഖ്യരക്ഷാധികാരി: ടി.ടി. ഇസ്മയിൽ
​രക്ഷാധികാരികൾ: എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, പി.വി. അബ്ദു റഹിമാൻ മാസ്റ്റർ, ശിഹാബ് കന്നാട്ടി
​ചെയർമാൻ: ടി.പി.എം. തങ്ങൾ
​വർക്കിംഗ് ചെയർമാൻ: അബ്ദുൽ കരീം കോച്ചേരി
​ജനറൽ കൺവീനർ: സുബൈർ നെല്ലൂളി
​വർക്കിംഗ് കൺവീനർ: എം.പി.കെ. അഹമ്മദ് കുട്ടി
​ട്രഷറർ: മജീദ് കോടമ്പുഴ

Post a Comment

Previous Post Next Post