Trending

​കാരുണ്യ പാതയിലെ സ്നേഹസ്പർശം: ട്രൂ കെയർ ചെയർപേഴ്‌സൺ ആമിന ജിജുവിന് വോയ്‌സ് ഓഫ് പാറയുടെ ആദരം ​

​കാരുണ്യ പാതയിലെ സ്നേഹസ്പർശം: ട്രൂ കെയർ ചെയർപേഴ്‌സൺ ആമിന ജിജുവിന് വോയ്‌സ് ഓഫ് പാറയുടെ ആദരം


എടവണ്ണപ്പാറ: സമൂഹത്തിലെ നിർധനർക്കും ഭിന്നശേഷി കുട്ടികൾക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സണുമായ ആമിന ജിജുവിനെ എടവണ്ണപ്പാറയിലെ പ്രമുഖ വാട്‌സ്ആപ്പ് കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് പാറ’ ആദരിച്ചു.


അരനൂറ്റാണ്ടുകാലമായി വാഴക്കാട്ടും പരിസര പ്രദേശങ്ങളിലും ആരോഗ്യ-കാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത സേവനം കാഴ്ചവെക്കുന്ന പ്രമുഖരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘സ്‌നേഹാദര സമർപ്പണം’ ചടങ്ങിലാണ് ആമിന ജിജുവിന് പ്രത്യേക ഉപഹാരം നൽകി ആദരിച്ചത്.
​കല, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവും അറിയപ്പെടുന്ന മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് നൽകുന്ന സേവനങ്ങൾ നാടിന് വലിയ മാതൃകയാണെന്ന് ചടങ്ങ് ചൂണ്ടിക്കാട്ടി.


വാഴക്കാട് ഡോട്ട് കോം ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വോയ്‌സ് ഓഫ് പാറയുടെ സാമൂഹിക ഇടപെടലുകളും വികസന പ്രവർത്തനങ്ങളും തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൊണ്ടാടി.


എടവണ്ണപ്പാറ വാർഡ് മെമ്പർ മുനീർ പുളിയക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. ജനപ്രതിനിധികളും സാമൂഹിക-പൊതുരംഗത്തെ പ്രമുഖരുമടക്കം വലിയൊരു ജനസഞ്ചയം ചടങ്ങിൽ പങ്കാളികളായി.

Post a Comment

Previous Post Next Post