Trending

ഷൗക്കത്തലിയുടെ വിയോഗത്തിൽ മുസ്ലിം ലീഗ് സർവ്വകക്ഷി അനുശോചനം.

ഷൗക്കത്തലിയുടെ വിയോഗത്തിൽ
മുസ്ലിം ലീഗ് സർവ്വകക്ഷി അനുശോചനം.  


മാവൂർ: മുസ്ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും  ജീവകാരുണ്യ - സന്നദ്ധ സേവന മേഖലയിലെ സജീവസാന്നിധ്യവുമായിരുന്ന ഷൗക്കത്തലിയുടെ (വിച്ചാപ്പു ) വിയോഗത്തിൽ
വളയന്നൂർ വാർഡ് മുസ്ലിം ലീഗ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 
സർവ്വകക്ഷി അനുശോചനം  സംഘടിപ്പിച്ചു.
വാർഡ് മെമ്പർ കരിയേരി   അഷ്റഫ് അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയപാർട്ടി കളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കളായ
മാങ്ങാട്ട് അബ്ദുറസാഖ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ ചെറൂപ്പ , എ.പി വത്സൻ , എൻ കെ ബഷീർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്  ടി  രഞ്ജിത്ത്, ഹബീബ് റഹ്മാൻ , ശാക്കിർ പാറയിൽ ,കെ പി ശ്രീധരൻ, അനിൽകുമാർ,
വി .എൻ ഇസ്മായിൽ മാസ്റ്റർ, പി.പി നാസർ, അനിൽകുമാർ, സി  സലാം മാസ്റ്റർ എന്നിവർ അനുശോചന പ്രസംഗം  നടത്തി.
കെപിസമദ് സ്വാഗതവും ശിഹാബ് കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post