വീടുകളിലേക്ക് വിദ്യാലയം: മാവൂർ ജി.എച്ച്.എസ്.എസിൽ 'ഹോം കണക്റ്റ്' പദ്ധതിക്ക് തുടക്കമായി
മാവൂർ: വിദ്യാലയവും വീടുകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന ഗൃഹസന്ദർശന പരിപാടി "ഹോം കണക്റ്റ്" ശ്രദ്ധേയമാകുന്നു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ നിർവഹിച്ചു.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമൂഹിക പശ്ചാത്തലം അടുത്തറിയുന്നതിനും ഇത്തരം ഗൃഹസന്ദർശനങ്ങൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വാർഡ് മെമ്പർ ഉസ്മാൻ, പി.ടി.എ പ്രസിഡന്റ് രാജി ചെറുതൊടികയിൽ, സ്കൂൾ ഹെഡ്മാസ്റ്റർ സുമേഷ് എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരായ അബ്ബാസ്, നജീബ്, ലേഖ, വിനോദ്, നിധീഷ്, ജാക്സൺ, ഷിനു, നബീല എന്നിവരും വിവിധ പി.ടി.എ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags:
Mavoor News


