Trending

ഹേമന്തിന് ജന്മ നാട്ടിൽ സ്വീകരണം

ഹേമന്തിന് ജന്മ നാട്ടിൽ സ്വീകരണം


കുന്നമംഗലം:
ഏ.വി.സി. മെൻസ് വോളിബോൾ കപ്പ് 2026-ൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത ഇന്ത്യൻ വോളിബോൾ താരം ഹേമന്തിനെ ആദരിക്കുന്നതിനായി പാഷൻ ഫ്യൂഷൻ ക്ലബ് (PFC) കുന്നമംഗലം സംഘടിപ്പിച്ച അനുമോദന സമ്മേളനം പി.എഫ്.സി. ഓഫീസിൽ നടന്നു.

ക്ലബ് വൈസ് പ്രസിഡന്റ് ഷാർബിൻ അധ്യക്ഷനായി. ക്ലബ് സെക്രട്ടറി ജാഫർ സ്വാഗതം പറഞ്ഞു.

ഹേമന്തിന് മുൻ കേരള വോളിബോൾ ക്യാപ്റ്റനും പി.എഫ്.സി. ക്ലബ് അംഗവും കസ്റ്റംസ് ഓഫീസറുമായ അബ്ദുൽ റഹീം ഉപഹാരം സമ്മാനിച്ചു. ഹാരിസ് കുട്ടികാട്ടിൽ ഹേമന്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ജോയിന്റ് സെക്രട്ടറി ലിജാസ്, ഗഫൂർ, സാബിത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹേമന്ത് തന്റെ അനുഭവങ്ങൾ പങ്കുവെച്ച് യുവതലമുറയ്ക്ക് പ്രചോദനമാകുന്ന സന്ദേശവും നൽകി.

ക്ലബ് പ്രസിഡന്റ് റമീസ് പി പി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ക്ലബ് അംഗങ്ങളും കായികപ്രേമികളും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്തു. ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തിൽ അഭിമാനിക്കുന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post