ലഹരിക്കെതിരെ ജാഗ്രതയുമായി 'ഓപ്പറേഷൻ തൂഫാൻ': റെയ്ഞ്ച് തല ഉദ്ഘാടനം പ്രൗഢമായി നടന്നു
കുറ്റിക്കാട്ടൂർ: ലഹരിക്കെതിരെയും സാമൂഹിക തിന്മകൾക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ പരിപാടിയുടെ റെയ്ഞ്ച് തല ഉദ്ഘാടനം വൻ ജനപങ്കാളിത്തത്തോടെ നടന്നു.
ആനകുഴിക്കര പറക്കണ്ടിപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മദ്രസ ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അലി ഫൈസിയുടെ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മദ്രസ സെക്രട്ടറി അഷ്കർ P സ്വാഗതം ആശംസിച്ച യോഗത്തിൽ, മദ്രസ പ്രസിഡന്റ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് വൈസ് പ്രസിഡന്റ് അലി ഫൈസി, എന്നിവർ ചേർന്ന് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് 'ഓപ്പറേഷൻ തൂഫാൻ' എന്ന പ്രമേയത്തെ മുൻനിർത്തി റിട്ടയേർഡ് സബ് ഇൻസ്പെക്ടറും ലഹരി നിർമ്മാർജന സമിതി സംസ്ഥാന സെക്രട്ടറിയുമായ സുബൈർ നെല്ലൂളി മുഖ്യപ്രഭാഷണവും ക്ലാസ് നേതൃത്വവും നൽകി. ലഹരിയുടെ വിപത്തുകളെക്കുറിച്ചും അതിനെതിരെ സമൂഹം ഒന്നടങ്കം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സദർ മുഅല്ലിം സുഹൈൽ മാഹിരി യോഗത്തിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags:
Kuttikattoor News



