Trending

ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് നടത്തി.

ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് നടത്തി.


കുറ്റ്യാടി : ഐ.ഇ.സി.ഐ സംഘടിപ്പിച്ച ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്നു. ഐ.ഇ.സി.ഐ കോഴിക്കോട് റീജിയണിൽ ഉൾപ്പെടുന്ന പതിനാല് സ്‌കൂളിൽ നിന്നായി 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഖുർആൻ പാരായണം, ഹിഫ്‌ള്, കാലിഗ്രാഫി, ഖുർആൻ ക്വിസ്, ഖുർആൻ ദർസ് തുടങ്ങിയ മത്സരങ്ങൾ നാല് സ്റ്റേജുകളിലായി അരങ്ങേറി. ജൂനിയർ, സീനിയർ, സബ്ജൂനിയർ തലങ്ങളിലായി നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഫെമിത അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ സാദിഖ് കെ.എം സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്നു കൊണ്ട് വിദ്യാ കൗൺസിൽ സെക്ഷൻ ഓഫീസർ തൻസീം. എം, ഷംസുദ്ദീൻ പെരുവയൽ, നജമ മുബാരിസ് തുടങ്ങിയർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അസ്‌ഹർ വി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post