സ്വകാര്യ ആശുപത്രി ളിൽ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ റയിൽവേ മുതിർന്ന യാത്രക്കാർക്ക് നൽകി വന്ന കൺസഷൻ പുനസ്ഥാപിക്കണമെന്നും, K.S. R. T C യിൽ നടപ്പിലാക്കിയ .പ്രിയദർശിനി പദ്ധതിയിൽ 60 വയസ്സ് കഴിഞ്ഞ എല്ലാ പുരുഷൻമാരെയും ഉൾപെടുത്തണമെന്നും ആവശ്യപ്പെട്ടു. കൺവെൺഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ഭാരവാഹികളായ പി. ഭാസ്കരൻ നായർ, ടി.പി. ഉണ്ണിക്കുട്ടി, അബ്ദുള്ള മാനുടികയിൽ, സൈദുട്ടി ഹാജി ചെറയക്കാട്ട് , വി.എം അഹമ്മദ്, കണ്ണൻ ഒളവണ്ണ, അഡ്വ: ബോണി വർഗീസ്,
Tags:
Mavoor News

