വർക്കല SNVHSS പനയറയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു; ഉദ്ഘാടനം കവി ഓരനെല്ലൂർ ബാബു നിർവ്വഹിച്ചു
വർക്കല: നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ഭാഗമായ വർക്കല SNVHSS പനയറയിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രശസ്ത കവിയും സാഹിത്യകാരനുമായ ഓരനെല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്തേക്ക് പുതുതായി കടന്നുവന്ന നവാഗതരെയും, കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സിംല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ എം. ജി. മനോജ് സ്വാഗതം ആശംസിച്ചു. ചടങ്ങിനോടനുബന്ധിച്ച് മുഖ്യാതിഥി കവി ഓരനെല്ലൂർ ബാബുവിനെ വിദ്യാലയത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന പുസ്തകം പ്രഥമാധ്യാപകൻ ചടങ്ങിൽ ഏറ്റുവാങ്ങി.
കൂടാതെ, SNVHSS ലെ അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി ബിന്ദുവിന്റെ പുസ്തകങ്ങൾ കവി ഓരനെല്ലൂർ ബാബുവും ചടങ്ങിൽ വെച്ച് സ്വീകരിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷീബ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീമതി മിനി, സീനിയർ അസിസ്റ്റന്റ് ശ്രീമതി പദ്മം, ബിന്ദു ടീച്ചർ, സനൽ റോയ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Tags:
Kerala News



