നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമണ്ണ ചാമാടത്ത് റോഡ് ശുചീകരിച്ചു
പെരുമണ്ണ: ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമണ്ണ റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ പ്രവർത്തനം നടത്തി. റോഡരികിലെ കാടും പടർപ്പും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അസോസിയേഷൻ പ്രവർത്തകർ ഒത്തുചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.കെ. ഷമീർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:
Perumanna News

