Trending

മിനിലോമാസ്റ്റ് ഉദ്ഘാടനം ചെയ്തു

മിനിലോമാസ്റ്റ് ഉദ്ഘാടനം ചെയ്തു


എം.കെ. രാഘവൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അരയങ്കോട് ജുമാ മസ്ജിദിന് സമീപം അനുവദിച്ച മിനിലോമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ചാത്തമംഗലം എം.കെ.രാഘവൻ എം.പി. സ്വിച്ഛ്ഓൺ കർമ്മം നടത്തി നിർവ്വഹിച്ചു. നേരത്തെ ഇടതുപക്ഷ ഭരണ സമിതി അനുവാദം നൽകാത്തത് കാരണം മുടങ്ങിയ ലൈറ്റാണിത്.  ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. നദീറ അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. അനീഷ് , ടി.കെ. സുധാകരൻ , അഹമ്മദ് കുട്ടി അരയങ്കോട്, ടി. വേലായുധൻ , എൻ. എം. ഹുസ്സയിൻ, ഹക്കീം മാസ്റ്റർ കളൻതോട്, എൻ.പി. ഹമീദ് മാസ്റ്റർ,ശിവദാസൻ ബംഗ്ലാവിൽ , ഉമ്മർ, വി.കെ. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post