ഓർമ്മകൾ ഓളങ്ങളിലൂടെ കവർ പ്രകാശനം ചെയ്തു.
കോഴിക്കോട് : ടാഗോർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന റഹ്‌മ കരീമിൻ്റെ ഓർമ്മകൾ ഓളങ്ങളിലൂടെ എന്ന പുസ്‌തകത്തിൻ്റെ കവർ പേജ് പ്രകാശനം കോഴിക്കോട് നടന്നു.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ പി.അനിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോക്ടർ ആർസുവിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.കനോലി കനാലിനേയും ചാലിയാറിനെയും ബന്ധിപ്പിക്കുന്ന ഒരു ജീവിതഗന്ധിയായ സൃഷ്ടിയാണ് ഓർമകളുടെ ഓളങ്ങളിലൂടെ എന്ന പുസ്തകം.ടാഗോർ പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ ശ്രീ നെല്ലിയോട്ട് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ ഹസ്സൻ തിക്കൊടി മുഖ്യാതിഥിയായിരുന്നു.ഇന്ത്യൻ പ്രവാസി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശ്രീ ആർ ജെ സജിത്ത്, ടാഗോർ ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീമതി കെ റഹിയാന ബീഗം,ശ്രീ ബഷീർ അരക്കിണർ,ഗ്രന്ഥകാരി ശ്രീമതി റഹ് കരീം,ശ്രീ സക്കീർ ഫറോക്ക്, പഞ്ചായത്ത് അംഗം ശ്രീമതി ലുബൈന ബഷീർ, ശ്രീ സത്താർ പൈക്കാടൻ,ശ്രീ പി ബഷീർ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

