നഗരത്തെ ലഹരിമുക്തമാക്കും: ഫൈസൽ ബാബു എം.എൽ.എ
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തെയും കോഴിക്കോട് നഗരത്തെയും ലഹരിമുക്തമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. ഫൈസൽ ബാബു എം.എൽ.എ പറഞ്ഞു. എക്സൈസ് വകുപ്പിന്റെ ജില്ലാതല ലഹരിവിരുദ്ധ ദിനാചരണം എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയയുടെ ഉറവിടങ്ങൾ കണ്ടെത്തി വേരറുക്കുമെന്നും, ലഹരിയുടെ ഇരകളാക്കപ്പെട്ടവർക്ക് ആവശ്യമായ പുനരധിവാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:
Kozhikode News


