ഇന്ധനവില വർദ്ധനവ്: CITU മാവൂർ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
മാവൂർ:
പെട്രോൾ, ഡീസൽ, പാചകവാതക വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ സി.ഐ.ടി.യു (CITU) കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസായ മാവൂർ പോസ്റ്റാഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണ്ണാ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സഖാവ് N. K. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം സഖാവ് M. ധർമ്മജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് സഖാവ് E. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി സഖാവ് രവീന്ദ്രൻ സ്വാഗതവും, ഏരിയാ ട്രഷറർ സഖാവ് V. M. ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. നൂറുകണക്കിന് തൊഴിലാളികളും പാർട്ടി പ്രവർത്തകരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
Tags:
Mavoor News


