Trending

രക്ഷകന്റെ റോളിൽ നാടിന്റെ അഭിമാനമായി അക്ബർ പെരുവയൽ: പൂവാട്ടുപറമ്പിൽ പ്രൗഢമായ ആദരവ്.

രക്ഷകന്റെ റോളിൽ നാടിന്റെ അഭിമാനമായി അക്ബർ പെരുവയൽ: പൂവാട്ടുപറമ്പിൽ പ്രൗഢമായ ആദരവ്.



​പെരുവയൽ: ജീവകാരുണ്യ മേഖലയിലെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ മുൻനിർത്തി അക്ബർ പെരുവയലിനെ ആദരിച്ചു. പൂവാറ്റുപറമ്പ് വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന 'നൂറേ അജ്മീർ' പ്രോഗ്രാമിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന് സ്നേഹോപകാരം കൈമാറി.
​ആപൽഘട്ടങ്ങളിൽ സ്വന്തം സുരക്ഷ പോലും അവഗണിച്ച് അനേകം ജീവനുകൾ രക്ഷിക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് അക്ബർ പെരുവയൽ. നിശബ്ദമായി അദ്ദേഹം നടത്തുന്ന സേവനപ്രവർത്തനങ്ങൾ നാടിന് വലിയ അഭിമാനമാണ് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി. പെരുവയലിന്റെ നന്മയും സ്നേഹവും നെഞ്ചിലേറ്റിയ ഈ കർമ്മയോഗി വരുംതലമുറയ്ക്ക് വലിയൊരു മാതൃകയാണെന്നും ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് നേതാക്കൾ കൂട്ടിച്ചേർത്തു.
​ആതുരസേവന രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും അദ്ദേഹം നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നൽകപ്പെട്ടത്. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും നാട്ടുകാരും പങ്കെടുത്തു.
സ്വന്തം ലേഖിക: ആമിന ജിജു




Post a Comment

Previous Post Next Post