Trending

എളമരം ഓർഫനേജ് മക്കളുടെ നിക്കാഹ് സന്ദേശ യാത്രയ്ക്ക് ആവേശകര തുടക്കം

എളമരം ഓർഫനേജ് മക്കളുടെ നിക്കാഹ് സന്ദേശ യാത്രയ്ക്ക് ആവേശകര തുടക്കം


വാഴക്കാട്: എളമരം ഓർഫനേജ് മക്കളുടെ നിക്കാഹ് പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സന്ദേശ യാത്രയ്ക്ക് ആവേശകരമായ തുടക്കമായി. ജാഥാ ക്യാപ്റ്റനും പൂർവ്വ വിദ്യാർത്ഥിയുമായ കെ.എൻ.എസ് മൗലവിക്ക് പതാക കൈമാറി സ്ഥാപനത്തിന്റെ വൈസ് പ്രസിഡൻറ് മോയിൻ ബാപ്പു ഉദ്ഘാടനം നിർവഹിച്ചു.

സദർ മുഅല്ലിം മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ കണ്ണിയത്ത് ഉസ്താദിന്റെയും എളമരം ഓർഫനേജ് ഫൗണ്ടർ മർഹൂം മുഹമ്മദ് ഹുസൈൻ സാഹിബിന്റെയും മഖ്ബറ സിയാറത്തോടെ യാത്ര ആരംഭിച്ചു.

സന്ദേശ യാത്രയുടെ ഒന്നാം ദിവസം മാവൂർ മേഖലയിലെ പള്ളിത്താഴം, പെരുവയൽ, കുറ്റിക്കടവ്, ചെറൂപ്പ, തെങ്ങിലക്കടവ്, കൽപ്പള്ളി, മാവൂർ, ചെറുവാടി, കൂളിമാട് തുടങ്ങിയ കേന്ദ്രങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. യാത്രയിൽ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ ദഫ് പ്രോഗ്രാം ശ്രദ്ധേയമായി.

സന്ദേശ യാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്ച വാഴക്കാട് മേഖലയിലും ഞായറാഴ്ച എടവണ്ണപ്പാറ മേഖലയിലും വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ യാത്ര തുടരും.

സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറി കെ.വി മുഹമ്മദ്, ട്രഷറർ കെ.വി അബ്ദുറഹ്മാൻ, മാനേജർ മുഹമ്മദ് ജലാലി, പൂർവ്വ വിദ്യാർത്ഥികളായ അഷ്റഫ് അസ്ലമി കരുവമ്പൊയിൽ, ഷുക്കൂർ കരുവൻപൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

മെയ് 7 നാണ് എളമരം ഓർഫനേജിലെ യതീം-അഗതി മക്കളുടെ നിക്കാഹ് നടക്കുന്നത്. ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post