Trending

സ്നേഹ കൂട്ടായ്മയിൽ ജാർഖണ്ഡ് സ്വദേശിക്ക് പന്നിക്കോട്ട് വീടായി.

സ്നേഹ കൂട്ടായ്മയിൽ ജാർഖണ്ഡ് സ്വദേശിക്ക് പന്നിക്കോട്ട് വീടായി.


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് പ്രദേശത്തെ സുമനസ്സുകൾ കൈകോർത്തപ്പോൾ നിർധനനായ
ജാർഖണ്ഡ് സ്വദേശിക്കും കുടുംബത്തിനും താമസിക്കാൻ വീടായി. പതിനെട്ട് വർഷത്തോളമായി പന്നിക്കോട് സലഫി മസ്ജിദിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാം ജഹാംഗീറിനും കുടുംബത്തിനുമാണ് സലഫി മസ്ജിദ് കമ്മറ്റി ഉദാരമതികളുടെ സഹായത്തോടെ സ്ഥലവും വീടും ലഭ്യമാക്കിയത്. ഉച്ചക്കാവിൽ കുടുംബം സൗജന്യമായി നല്കിയ സ്ഥലത്ത് പതിനാറ് ലക്ഷത്തോളം രൂപ ചിലവഴിച്ച് വീട് നിർമ്മിച്ച് ഉടമസ്ഥാവകാശത്തോടെ നൽകുകയായിരുന്നു. രണ്ട് ബെഡ് റൂമുകളും ഡൈനിംഗ് ഹാൾ, സിറ്റ്ഔട്ട്, അടുക്കള തുടങ്ങിയവയും വെള്ളം, വെളിച്ചം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമ്മിച്ചത്.
കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ; ഹുസൈൻ മടവൂർ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിച്ചു. അന്യ സംസ്ഥാനങ്ങളിൽ നി നമ്മുടെ നാട്ടിലെത്തി തൊഴിലെടുക്കുന്നവർക്ക് വീട് വെച്ച് നൽകുക വഴി അതിഥികളെ സ്വന്തക്കാരാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സലഫി മസ്ജിദ് പ്രസിഡൻ്റ് പി. അബ്ദു ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ടീച്ചർ, പഞ്ചായത്തംഗങ്ങളായ ഷീജ, സി. ഹരീഷ്, കെ എൻ എം മണ്ഡലം പ്രസിഡൻ്റ് അഹമ്മദ് കുട്ടി മദനി, മജീദ് കുവപ്പാറ, യു.എ ലത്തീഫ്, പി.ഹബീബ് അലി, മുജീബ് കുവപ്പാറ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post