Trending

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ശില്പശാല സംഘടിപ്പിച്ചു ​

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ശില്പശാല സംഘടിപ്പിച്ചു


കോഴിക്കോട്: എസ്‌.എസ്‌.എൽ.സിക്ക് ശേഷം ഏത് വഴി തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട്, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസിൽ ‘ഫോക്കസ് പോയിന്റ്’ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ കരിയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാം പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.


​മാറിയ കാലത്തെ കരിയർ സാധ്യതകളെ കൃത്യമായി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ ആമുഖ ഭാഷണം നടത്തി.

പ്രമുഖ കരിയർ ഗൈഡ് അബ്‌ദുൽ ഖാദർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കരിയർ പ്ലാനിംഗ്, പ്ലസ് വൺ ഏകജാലക പ്രവേശന പ്രക്രിയകൾ, എസ്‌.എസ്‌.എൽ.സിക്ക് ശേഷമുള്ള വൈവിധ്യമാർന്ന ഉപരിപഠന സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം


വിദ്യാർത്ഥികളുമായി സംവദിച്ചു.
​ഈ വർഷം സ്കൂളിൽ നിന്നും എസ്‌.എസ്‌.എൽ.സി ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു. ചടങ്ങിൽ ടി.പി. ഫൈസൽ അലി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post