Trending

തൗഹീദീസ് എലൈറ്റ് അലുമിനി സംസ്ഥാന സംഗമം; മുഖ്യ രക്ഷാധികാരി ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്തു

തൗഹീദീസ് എലൈറ്റ് അലുമിനി സംസ്ഥാന സംഗമം; മുഖ്യ രക്ഷാധികാരി ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്തു



​ആർത്തവലീവ് പദപ്രയോഗം ഒഴിവാക്കണം; വിദ്യാർഥിനികൾക്ക് പോക്കറ്റ് മണി നൽകുന്നത് പുനഃപരിശോധിക്കണം: തൗഹീദിസ് അസോസിയേഷൻ
​മലപ്പുറം. മനുഷ്യസഹജമായ ശാരീരികാവസ്ഥയായ ആർത്തവത്തെ മുൻനിർത്തി, 'ആർത്തവലീവ്' എന്ന പദപ്രയോഗം പൊതുരംഗങ്ങളിൽ ആവർത്തിക്കാൻ ഇടയാക്കുന്ന സാഹചര്യംസർക്കാർ ഒഴിവാക്കണമെന്ന് തൗഹീദിസ് എലൈറ്റ് ആലുംനി ഓഫ് മജ്ലിസ് (TEAM) സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. ഇത്തരം പദപ്രയോഗങ്ങൾ വിദ്യാർഥിനികൾ അവധിയെടുക്കുമ്പോൾ മറ്റ് കുട്ടികൾക്കിടയിൽ പരിഹാസത്തിനും ക്യാമ്പസുകളിൽ അസ്വരസ്യങ്ങൾക്കും ഇടയാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
​'അവധിയെ കൊട്ടിഘോഷിക്കേണ്ടതില്ല'
​വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും രോഗങ്ങൾക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും അവധി നൽകുന്നതും എടുക്കുന്നതും സ്വാഭാവികമായ കാര്യമാണ്. അതിനെ സർക്കാരിന്റെ വലിയൊരു നയപരിപാടിയായി കൊട്ടിഘോഷിക്കേണ്ടതില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന ക്യാമ്പസുകളിൽ ഇത്തരം പ്രത്യേക പരാമർശങ്ങൾ പെൺകുട്ടികൾക്കെതിരെയുള്ള മോശം കമന്റുകൾക്കും പരിഹാസങ്ങൾക്കും വഴിവെക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
​ക്യാമ്പസ് ജീവിതങ്ങൾ കൂടുതൽ കുത്തഴിഞ്ഞ രീതിയിലേക്ക് പോകുന്ന നിലവിലെ സാഹചര്യത്തിൽ, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ പോക്കറ്റ് മണി നൽകുന്ന പദ്ധതി ഗുണത്തിലേറേ ദോശം ചെയ്യാൻ സാധുത ഉണ്ടന്നുംസർക്കാർ പുനഃപരിശോധിക്കണമെന്നും സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന ശക്തമായ പോരാട്ടങ്ങളെ യോഗം സ്വാഗതം ചെയ്തു.
​സംസ്ഥാന പ്രസിഡന്റ് സുഹൈൽ തൗഹീദി ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മുഖ്യരക്ഷാധികാരി ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അശ്റഫ് തൗഹീദി, സൈതലവി തൗഹീദി ഖാസിമി, മുനീർ തൗഹീദി, ഗഫൂർ തൗഹീദി ബാഖവി, നിസാർ തൗഹീദി ബാഖവി, ഹക്കീം തൗഹീദി നദ്‌വി, സിനാൻ തൗഹീദി നദ്‌വി, റഹീം തൗഹീദി ഖാസിമി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
​ജനറൽ സെക്രട്ടറി സാബിർ തൗഹീദി ഖാസിമി സ്വാഗതവും, ഷാഹുൽ ഹമീദ് തൗഹീദി ഫൈസി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post